ചാവക്കാട്:മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും,നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടയാളുമായ ചാവക്കാട് എടക്കഴിയൂർ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലിനെ ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്ന് 20.6 ഗ്രാം കഞ്ചാവും കണ്ടെടുത്തു.കഴിഞ്ഞ ഒക്ടോബർ 15ന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പഞ്ചവടിക്കടുത്തുളള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിലിനെയാണ് ഷാജിയും,നെജിലും കൂടി കത്തി കൊണ്ട് കുത്തിയത്.തുടർന്ന് ഒളിവിൽ പോയ പ്രതികളിലെരാളായ ഷാജിയെ പാലക്കാട് ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.തമിഴ്നാട്ടിലും,ആന്ദ്രാപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്ന നെജിൽ നാട്ടിൽ സുഹൃത്തിന്റെ വീട്ടിൽ എത്തിയെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് എസ്ഐയും,സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയിൽ നിന്ന് 20.6ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.നിരവധി കേസിലെ പ്രതിയായ തിരുവത്ര മേത്തി വീട്ടിൽ മുഹമ്മദ് മകൻ മുർഷാതിന്റെ കൂടെയാണ് നെജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.മുർഷാദിനെയും പോലീസ് കോടതിയിൽ ഹാജരാക്കി.കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ സെസിൽ കൃസ്ത്യൻ രാജ്,എഎസ്ഐ സജീവൻ,സിപിഒമാരായ ഇ.കെ.ഹംദ്,സന്ദീപ്,വിനോദ്,യൂനുസ്,ജോസ്,രതീഷ്,അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Related Posts
ഉത്സവ പറമ്പിലെ തലയെടുപ്പിൻ്റെ തമ്പുരാൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.
- Ramesh Chembil
- March 25, 2024
- 0
പാലക്കാട്: ആനപ്രേമികളുടെ ഹരമായ ഉത്സവ പറമ്പുകളിൽ തലയെടുപ്പിൻ്റെ തമ്പുരാൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. ഇന്ന് വൈകീട്ട് 8 മണിയോടെ കെട്ടുതറയിൽവെച്ചാണ് ചരിഞ്ഞത്. മൂന്ന് മാസത്തോളമായി പാദരോഗവും മറ്റ് അസുഖങ്ങളുമായി ചികിത്സയിലായിരുന്നു അയ്യപ്പൻ. കേരളത്തിലെ പ്രസിദ്ധമായ […]
യൂണിയൻ തെരഞ്ഞെടുപ്പ്;ഐസിഎ കോളേജ് യു.ഡി.എസ്.എഫ് നേടി
- Ramesh Chembil
- October 11, 2024
- 0
വടക്കേക്കാട്. തൊഴിയൂർ ഐസിഎ കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി വിജയിച്ചു. 5 ജനറൽ സീറ്റുകളിൽ വിജയിച്ചാണ് യൂണിയൻ കരസ്ഥമാക്കിയത് .വൈസ്ചെയർപേഴ്സൺ ഫാത്തിമ സഹ്റ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി മുഹമ്മദ് റസ്വിൻ,ബാസിൽ സൽമാൻ,ഫൈൻ ആട്സ് നൂർആയിഷ, സ്റ്റുഡൻൻ്റ് […]
കുന്നംകുളം കുറുക്കൻപാറ സ്വദേശിയെ കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചു
- admin
- September 20, 2025
- 0
കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നംകുളം കുറുക്കൻപാറ സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു. കുറുക്കൻപാറ സ്വദേശി എഴുത്തുപുരക്കൽ വീട്ടിൽ ശ്രീക്കുട്ടനെയാണ് കുന്നംകുളം പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ […]
