ഉത്സവ പറമ്പിലെ തലയെടുപ്പിൻ്റെ തമ്പുരാൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.

പാലക്കാട്: ആനപ്രേമികളുടെ ഹരമായ ഉത്സവ പറമ്പുകളിൽ തലയെടുപ്പിൻ്റെ തമ്പുരാൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. ഇന്ന് വൈകീട്ട് 8 മണിയോടെ കെട്ടുതറയിൽവെച്ചാണ് ചരിഞ്ഞത്. മൂന്ന് മാസത്തോളമായി പാദരോഗവും മറ്റ് അസുഖങ്ങളുമായി ചികിത്സയിലായിരുന്നു അയ്യപ്പൻ. കേരളത്തിലെ പ്രസിദ്ധമായ തൃശൂർ പൂരം, നെന്മാറ വെല്ലങ്ങി, ഉത്രാളിക്കാവ്, പാർക്കാടി അടക്കം നിരവധി ക്ഷേത്രങ്ങളിൽ നിറസാനിധ്യമായിരുന്ന അയ്യപ്പൻ്റെ വിയോഗം പൂരപ്രേമികളെ ദു:ഖത്തിലാഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *