കുന്നംകുളം:ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ് മാസം തോറും നടത്തി വരുന്ന ”സ്പർശം”പെൻഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി കാട്ടകമ്പാൽ
സ്വദേശി എഴുത്തുപുരക്കൽ സുനിലിന് ആദ്യ തവണ പെൻഷൻ തുക കൈമാറി.
ജി എസ് എസ് കാട്ടകമ്പാൽ ക്ലസ്റ്ററിൽ പെങ്ങാമുക്ക് സംഘപ്രഭ സമിതിയുടെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന സുനിലിന് ഇടുപ്പ് എല്ലിൻ്റെ ശസ്ത്രക്രിയക്ക് ശേഷം വൈറസ്സ് ബാധയുണ്ടായിതുടർന്ന് കാലിൽ പഴുപ്പുണ്ടാവുകയും കാലിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെടുകയുമായിരുന്നു.ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുനിലിൻ്റെ കുടുംബം.
ചടങ്ങിൽ ജി എസ് എസ് കുന്നംകുളം താലൂക്ക് കോ – ഓഡിനേറ്റർ ഷാനിജ സുധീർ അധ്യക്ഷത വഹിച്ചു.കട്ടാകമ്പാൽ 12-ാംവാർഡ് മെമ്പർ പി.പ്രദീപിൻ്റെ സാന്നിധ്യത്തിൽ ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ് അംഗം പി അരവിന്ദാക്ഷൻ പെൻഷൻ തുക സുനിലിന് കൈമാറി.ട്രസ്റ്റ് ചെയർമാൻ എം.ബിജേഷ് ,ട്രഷറർ പി.മുകേഷ് എന്നിവർ സംസാരിച്ചു. ബാലഗോകുലം താലുക്ക് സമിതി അംഗം കെ.അനിൽ,ജി എസ് എസ് ബ്ലോക്ക് കോ- ഓഡിനേറ്റർ അജിത സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.രമിത ബിജു സ്വാഗതവും നിമിത മനോജ് നന്ദിയും പറഞ്ഞു
സുനിലിന് ഗുരുപവനപുരം ട്രസ്റ്റിൻ്റെ കൈത്താങ്ങ്; “സ്പർശം”പെൻഷൻ പദ്ധതിയിൽ നിന്നും തുക കൈമാറി
