പുന്നയൂർകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ നടത്തിവരുന്ന ഭദ്രം സുരക്ഷ പദ്ധതിയിൽ പുന്നയൂർകുളം മർച്ചെന്റ്സ് അസോസിയേഷനിലെ മരണമടഞ്ഞരണ്ടു മെമ്പർമാരുടെ കുടുംബത്തിനു നൽകുന്ന 22ലക്ഷം രൂപയും, ചികിത്സ സഹായമായി നൽകുന്ന ഒരു ലക്ഷം രൂപ അടക്കം 23ലക്ഷം രൂപയുടെ സഹായ ഫണ്ട് വിതരണം ചെയ്തു.ആൽത്തറയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിന്റെ കമ്മറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ കുടുംബങ്ങൾക്ക് തുക കൈമാറി.
ജില്ലാ പ്രസിഡണ്ട് കെ.വി. അബ്ദുൾ ഹമീദ് യോഗം ഉദ്ഘാട നം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്,എം.ടി വാസു ദേവൻ നായർ എന്നിവരുടെ വിയോഗത്തിൽ ഐ.കെ. സച്ചിദാനന്ദൻ അനുശോ ചന സന്ദേശം വായിച്ചു.
നിയോജക മണ്ഡലം കൺവീനർ ജോജി തോമസ്, ജില്ലാ എക്‌സി അംഗം എം.വി ജോസ്,യൂണിറ്റ് ഭാരവാഹികളായ വി.കെ. അബ്‌ദുൾ ഷുക്കൂർ,കെ.എം. പ്രകാശൻ,വി.ജി.ബാലകൃഷ്ണൻ, എ.മുഹമ്മതാലി എന്നിവർ സംസാരിച്ചു
പുന്നയൂർക്കുളത്ത് ഭദ്രം ഫണ്ട് വിതരണം ചെയ്തു,
