അഞ്ഞൂർ:ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്ര കമ്മറ്റിയുടെയും തത്ത്വമസി വിളക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന് ആഘോഷിക്കും.രാവിലെ കോടത്തൂർ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാൽക്കുടം എഴുന്നള്ളി നടന്നു. വൈകിട്ട് 6.30ന് ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തലമേന്തിയ മാളികപ്പുറങ്ങളുടെയും ഉടുക്ക് മേളത്താൽ നൃത്തം ചെയ്യുന്ന കോമരങ്ങളുടെയും ശരണമന്ത്രങ്ങൾ ഉരുവിടുന്ന അയ്യപ്പഭക്തരുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9.30 ന് വിളക്ക് പന്തലിൽ എത്തിച്ചേരും. വിളക്കിനോടനുബന്ധിച്ച് ഉച്ചയ്ക്കും വൈകിട്ടും അന്നദാനം ഉണ്ടാവും
ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഇന്ന്
