ചാവക്കാട്:കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രം സന്ദർശിച്ചു.പാലയൂർ പള്ളിയിൽ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള കരോൾ ഗാനം തടഞ്ഞതിനെതിരെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു. തിരുപ്പിറവിയോടനുബന്ധിച്ച് രാത്രിയിൽ മൈക്ക് ഉപയോഗിച്ചുള്ള കുർബാന പതിവാണെന്ന് മന്ത്രി.തുടർന്ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴയുമായി ചർച്ച നടത്തി.ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്,അഡ്വ കെ.ആർ.ഹരി,വൈസ് പ്രസിഡഡന്റ് ദയാനന്ദൻ മാമ്പുള്ളി,ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ,ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു,ജനറൽ സെക്രട്ടറി ബോഷി ചാണാശ്ശേരി,പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ,യുവമോർച്ച ജില്ല പ്രസിഡന്റ് സബീഷ് മരുതയൂർ,ഒബിസി മോർച്ച ജില്ല വൈസ് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി തുടങ്ങിയ നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രം സന്ദർശിച്ചു
