അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയുംഅന്തര്‍ ജില്ലാ കുറ്റവാളിയുമായ പാലയൂർ സ്വദേശിയെ കാപ്പാനിയമപ്രകാരം  തുറങ്കലിലടച്ചു

ചാവക്കാട്:അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയുംഅന്തര്‍ ജില്ലാ കുറ്റവാളിയുമായ യുവാവി നെ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് തുറങ്കലിലടച്ചു. പേരകം, വാഴപ്പുള്ളിയിൽ താമസിക്കുന്ന പാലയൂർ കറുപ്പും വീട്ടിൽ ഫവാദി(38)നേയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ന്റെ നിർദേശപ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ വര്‍ഷം 6 മാസത്തെ കാപ്പാ ശിക്ഷ അനുഭവിച്ച് ജയിൽമോചിതനായ ഫവാദ്, ചാലിശ്ശേരി, കൊപ്പം എന്നീ സ്റ്റേഷനുകളിലായി കേസ്സുകളുണ്ടാക്കിയതിനാലാണ് ഒരു വര്‍ഷത്തെ കാപ്പാ കരുതൽ തടങ്കലിനായി വീണ്ടും ഉത്തരവിറങ്ങിയത്.തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറൽ, പാലക്കാട്, മലപ്പുറം, എറണാംകുളം റൂറൽ എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം ക്രിമിനൽ കേസ്സുകളിലുൾപ്പെട്ട അന്തര്‍ ജില്ലാ കുറ്റവാളിയാണ് ഫവാദെന്ന് പോലീസ് പറഞ്ഞു.. തട്ടികൊണ്ട് പോകൽ, പോലീസുകാരെ ആക്രമിക്കൽ, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം നടത്തൽ, ഭീഷണിപ്പെടുത്തൽ, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ,

സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ആസിഡ് സ്പ്രേ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയായതിനാലാണ് ഫവാദിനെതിരെ ‘കുപ്രസിദ്ധ റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി കളക്ടര്‍ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കിയത്.ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി കഴിഞ്ഞ 2 വര്‍ഷത്തിനിടയിൽ 29-മത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമപ്രകാരം നടപടിയെടുക്കുന്നത്. ഗുരുവായൂർ എ.സി.പി വി സുരേഷിൻ്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍മാരായ എൻ.എസ് രാജീവ്,വി.വി വിമൽ,സബ്ബ് ഇൻസ്പെക്ടര്‍ എ.പി ആഷിഫ്, സിവിൽ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, ശ്രീനാഥ്, അനൂപ് എന്നിവർ ചേർന്നണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *