ആൽത്തറയിൽ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽമധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം:ആൽത്തറയിൽ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ
മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നയൂർക്കുളം പഴയ പോസ്റ്റ് ഓഫീസിന് സമീപം വെള്ളമാക്കൽ മോഹനനെ (59)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നു രാവിലെ സമീപവാസിയാണ് മൃതദേഹം കണ്ടത്.ആൽത്തറ ദ്വാരക റോഡിൽ വി.കെ.എം എൻ്റർപ്രൈസസ് എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു.ഈ സ്ഥാപനത്തിൻ്റെ സമീപത്തെ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുന്നൂക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു പരേതൻ.വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *