ഗുരുവയൂർ :നഗരസഭയിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗുരുവായൂരിൻ്റെ നല്ല നാളേക്കായി യു ഡി എഫ് എന്ന മുദ്രാവാക്യവുമായി എ ഐ സി സി സെക്രട്ടറിയും മുൻ എംപിയുമായ ടി എൻ പ്രതാപൻ നേതൃത്വം നൽകി വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര നടത്തി. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര പടിഞ്ഞാറെ നടയിൽ സമാപിച്ചു. ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ പി ഉദയൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂർ യു ഡി എഫ് നേതാക്കളായ ആർ രവികുമാർ, കെ. പി എ റഷീദ്, എ.ടി സ്റ്റീഫൻ, ആർ വി ജലീൽ, സി എസ് സൂരജ്, വർഗ്ഗീസ് ചീരൻ, ഓ.കെ ആർ മണികണ്ഠൻ,മോഹൻദാസ് ചേലനാട്, ബാലൻ വാറനാട്ട്, വി കെ സുജിത്, ഓ ആർ പ്രതീഷ്, എ.കെ ഷൈമൽ, ടി കെ ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത് എന്നിവർ നേതൃത്വം നൽകി.ബഹു ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പരസ്യമായി ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചരണം നടത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാനും, മാനേജിംഗ് കമ്മറ്റി അംഗവും സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും അവർ അടിയന്തരമായി രാജിവക്കണമെന്നും ടി. എൻ പ്രതാപൻ ആവശ്യപ്പെട്ടു. ദേവസ്വം ചെയർമാൻ്റെ നടപടി സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പി ഉദയനെയും നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കാൻ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിതിനെയും യു ഡി എഫ് ചുമതലപ്പെടുത്തിയതായി ടി എൻ പ്രതാപൻ അറിയിച്ചു. വാക്ക് ഫോർ ഗുരുവായൂരിൻ്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട സംസാരിക്കുകയായിരുന്നു പ്രതാപൻ
പുന്നയൂർക്കുളം: കുടുബ വഴക്കിനെ തുടർന്നുണ്ടായ മർദ്ദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന് അറസ്റ്റില്‍. കുന്നത്തൂര്‍ എള്ളൂരകായില്‍ ഷൈബി (34) യാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ […]
പൊന്നാനി: പുറങ്ങിൽ വീടിനകത്ത് തീ പിടിച്ച് ചികിത്സയിലായിരുന്നഗൃഹനാഥൻ ഉൾപ്പെടെ മൂന്നുപേരും മരിച്ചു. പുറങ്ങ് പുളിക്കക്കടവ് പാലത്തിനു സമീപം ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), അമ്മ സരസ്വതി (70), ഭാര്യ റീന (42) എന്നിവരാണ് വെന്തു […]
എരുമപ്പെട്ടി : കോട്ടപ്പുറത്ത് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി മഞ്ഞളാംപറമ്പിൽ വീട്ടിൽ അശോകന്റെ അജിൽ (23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങി നിൽക്കുന്നത് കണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]