പുന്നയൂർക്കുളത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയായ മകൻ അറസ്റ്റിൽ

പുന്നയൂർക്കുളം: കുടുബ വഴക്കിനെ തുടർന്നുണ്ടായ  മർദ്ദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ എള്ളൂരകായില്‍ ഷൈബി (34) യാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ 4 നു തൃശൂര്‍ കോടതി പരിസരത്തു നിന്നാണ് ഷെബി മുങ്ങിയത്. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനു,എസ്‌ഐ കെ.ബി.ജലീല്‍ എന്നിവരുടെ നേതൃത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാവറട്ടി പ്രദേശത്തു നിന്ന് ഇയാളെ പിടിച്ചത്. 2018 ജൂലൈ 27 നു രാത്രിയാണ് പിതാവ് മോഹനന്‍ (62) നെ ഷൈബി മര്‍ദ്ദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പിറ്റേന്നാണ് മോഹനൻ മരിച്ചത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ പൊലീസുകാരായ നിബു,ഷാൻ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *