കേരളം ആര് ഭരിക്കും…   രാഷ്ട്രീയം കേരളം നെഞ്ചിടിപ്പുകളോടെ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുന്നു

തിരുവനന്തപുരം: വോട്ടെണ്ണലിനായി സംസ്ഥാനം സജ്ജം.കേരളം ആര് ഭരിക്കും. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുമോ. അതോ ഇടതു മുന്നണി വീണ്ടും അധികാരത്തില്‍ തുടരുമോ. രാഷ്ട്രീയം കേരളം നെഞ്ചിടിപ്പുകളോടെ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കയാണ് ഫലമറിയാന്‍. വോട്ടെണ്ണലിനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞു.രാവിലെ 8 ന് വോട്ടെണ്ണൽ തുടങ്ങും.
സംസ്ഥാനത്തുടനീളം 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. കേരളത്തിന് ഒപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോഴേക്കും അഞ്ച് സംസ്ഥാനങ്ങളിലെയും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം കൂടുതല്‍ തെളിയും.
കേരളത്തില്‍ പത്ത് മണിയോടെ ട്രെന്‍ഡ് വ്യക്തമാകും
രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകള്‍ ആണ് എണ്ണുക. എട്ടരയ്ക്ക് ശേഷം ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഈ ഫലമാണ് ഇന്ന് ദൃശ്യമാകുക. എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങിയാല്‍ എട്ടേകാലോടെ തന്നെ ആദ്യ സൂചനകള്‍ അറിയാം. ഓരോ മണ്ഡലത്തിനും ഓരോ വോട്ടെണ്ണല്‍ ഹാളുണ്ട്. ആ ഹാളിനുള്ളില്‍ രണ്ട് തരത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു സ്ഥലത്ത് തപാല്‍ വോട്ടുകളുടെയെണ്ണലും മറ്റൊരു സ്ഥലത്ത് വോട്ടിങ് മെഷിനുകളിലെ വോട്ടണ്ണലും. ഇ.വി.എം മെഷീനുകള്‍ എണ്ണാന്‍ ഒരു ഹാളില്‍ 12 മുതല്‍ 14 വരെ ടേബിളും തപാല്‍ വോട്ടുകളെണ്ണാല്‍ 6 മുതല്‍ 9 വരെ ടേബിളുമുണ്ടാവും. ഗുരുവായൂർ,മണലൂർ കുന്നംകുളം എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ശുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *