ഗുരുവായൂർ: ക്ഷേത്ര പരിസരങ്ങളിൽ മദ്യ വില്പന നടത്തിയ സംഭവത്തിൽ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കൊട്ടില വളപ്പിൽ സുജീഷിനെയാണ് പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുടക്ക് ദിവസങ്ങളിൽ തൈക്കാട് ബീവറേജിൽ നിന്നും മദ്യം വാങ്ങി മൊബൈൽ ഫോൺ വഴി ആളുകൾക്ക് ഓർഡർ പ്രകാരം എത്തിച്ചു നൽകിയാണ് ഇയാൾ മദ്യവില്പന നടത്തിയിരുന്നത്. ഇയാളിൽ നിന്നും നാലര ലിറ്റർ വിദേശ മദ്യവും മദ്യംവിറ്റം വകയിൽ കയ്യിൽ ഉണ്ടായിരുന്ന 5300 രൂപയും മദ്യ വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടറോടൊപ്പം എഎസ് ഐ സാജൻ കെ, എസ് സിപിഒമാരായ സന്തീഷ് കുമാർ, സുജീഷ്, ഡ്രൈവർ സി പി ഓ ജിതിൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയുടെ പേരിൽ സമാനമായ കുറ്റകൃത്യത്തിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മുമ്പും കേസ് നിലവിലുള്ളതാണ്. തട്ടു കടയുടെ മറവിലും പ്രതി മദ്യവില്പന നടത്തിയിട്ടുള്ളതാണ്.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മദ്യ വില്പന; യുവാവ് അറസ്റ്റിൽ.
