തൃശൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി

തൃശൂർ :പാർലമെന്റ് മണ്ഡലം
എൽഡിഎഫ് സ്ഥാനാർഥി
വി.എസ്.സുനിൽകുമാറിനെതിരെ
പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി.
തൃപ്രയാർ ക്ഷേത്രത്തിന്റെയും
തൃപ്രയാർ തേവരുടെയും ചിത്രമുള്ള
ഫ്ളക്സ് ബോർഡ് ചാഴൂർ ചിറയ്ക്കൽ
സെന്ററിൽ സ്ഥാപിച്ചതിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
കെപിസിസി വർക്കിങ്ങ് പ്രസിഡണ്ട്
ടി.എൻ.പ്രതാപനാണ് ചീഫ്
ഇലക്ടറൽ ഓഫീസർക്ക് പരാതി
നൽകിയത്.മത സ്ഥാപനങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്
ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട
ലംഘനമാണ്. അന്വേഷണം നടത്തി
ചട്ടം ലംഘിച്ചവർക്കെതിരെ നടപടി
സ്വീകരിക്കണമെന്ന് പരാതിയിൽ
ആവശ്യപ്പെട്ടു. ജില്ല തിരഞ്ഞെടുപ്പ്
ഓഫീസർകൂടിയായ ജില്ല കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *