നാസർ ഹുസൈൻ മാഷിന് നാടിൻ്റെ യാത്രയയപ്പ്

പുന്നയൂർക്കുളം:സർവീസിൽ നിന്ന് വിരമിക്കുന്ന കടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകൻ നാസർ ഹുസൈൻ്റെ യാത്രയയപ്പ് സമ്മേളനം മുൻ എം എൽ എ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി, നാട്ടുകൂട്ടം,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചത്.ചേർത്തല സ്വദേശിയായ നാസർ ഹുസൈൻ
22 വർഷത്തിലധികമായി കടിക്കാട് സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച് വരുന്നു.
സ്കൂളിന് കബഡി,ബാഡ്മിൻ്റൺ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സംസ്ഥാന,ദേശീയ തലങ്ങളിലേക്ക് എത്തിക്കാനും ഗോൾഡ് മെഡൽ അടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. വിരമിക്കൽ ചടങ്ങിൻ്റെ ഭാഗമായി നടത്തിയ സൗഹൃദ കബഡി മത്സരം പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.തുടർന്ന് കോഴിക്കോട് സൃഷ്ടിയുടെ നേർക്കുനേർ നാടകവും അരങ്ങേറി. സമാപന സമ്മേളനത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസ്സൻ തളികശേരി അധ്യക്ഷത വഹിച്ചു.  റിട്ട. ജില്ലാ ജഡ്ജി ശശിധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ ഷിബു,ബ്ലോക്ക് അംഗം വി.അപ്പു,കെ എച്ച് ആബിദ്,ഡോ.രാജേഷ് കൃഷ്ണൻ,വാർഡ് അംഗങ്ങൾ, പൊതു പ്രവർത്തകർ പങ്കെടുത്തു.സംസ്ഥാന സ്വർണ്ണ മെഡൽ ജേതാവ് ദിയ ഫാത്തിമ്മ,സിൽവർ മെഡൽ ജേതാവ് കൃഷ്ണപ്രിയ, സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചവർ എന്നിവരെ ആദരിച്ചു.ഗസൽ മഹ്ഫിലും അരങ്ങേറി.നാസർ ഹുസൈൻ മറുപടി പ്രസംഗവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ സ്വാഗതവും എം കെ അബൂബക്കർ നന്ദിയും പറഞ്ഞു.അസ്കർ അറക്കൽ, വിനോദ് കാട്ടിശ്ശേരി, പി കെ കൃഷ്ണൻ കുട്ടി,സുഹൈൽ അബ്ദുള്ള ,ഷിമോദ്,സുജീഷ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *