ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. 23 ന് ചെവ്വാഴ്ചയാണ് താലപ്പൊലി.കളം കൂറയിട്ട ദിവസം മുതൽ
എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ,വൈകിട്ട് ദീപാരാധന,കേളി ,തായമ്പക, കളമെഴുത്ത്,കളംപാട്ട്, ചുറ്റുവിളക്ക്,മൂലസ്ഥാനത്തു നിന്ന് താലത്തോടെ എഴുന്നള്ളിപ്പ്, കുതിരയെടുക്കൽ എന്നിവയുണ്ടാകും.താലപ്പൊലി ദിവസമായ ചെവ്വാഴ്ച രാവിലെ
ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശേഷാൽ പൂജകൾ,തന്ത്രി പൂജ എന്നിവ നടക്കും ഉച്ചതിരിഞ്ഞ് 3 ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗജവീരൻ ഭരണങ്ങാനം ഗണപതി ദേവിയുടെ തിടമ്പേറ്റും.വൈകീട്ട് 5 മുതൽ വിവിധ ആഘോഷകമ്മറ്റികളുടെ ആനപ്പൂരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.6 ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ തലയെടുപ്പുള്ള പത്തിൽ പരം ഗജവീരന്മാർ അണിനിരക്കും. ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളം അരങ്ങേറും.7 ന് തെയ്യം,തിറ,കരിങ്കാളി എന്നീ പൂരങ്ങളുടെ വരവ്.തുടർന്ന് കുതിരയെടുക്കൽ എന്നിവയോടെ പകൽ പൂരം സമാപിക്കും. ഇന്ന് രാത്രി  8 ന്  റെഡ്സ് ഞമനേങ്ങാടിൻ്റെ നേതൃത്വത്തിൽ കോട്ടയം സംഗീത കമ്മ്യൂണിക്കേഷൻ്റെയും 22 ന് രാത്രി സംഘദേശം പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻസ്റ്റാർ ബ്ലൂമൗഡിൻ്റെയും ഗാനമേള അരങ്ങേറും

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *