കുന്നംകുളം: കടവല്ലൂർ വട്ടമാവിൽ കിണറ്റിൽ കുടുങ്ങിയ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കടവല്ലൂർ സ്വദേശി ആലംകോട്ട് പറമ്പിൽ പ്രകാശ (44) നെ യാണ് അഗ്നി രക്ഷാസേന കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം കിണർ വൃത്തിയാക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ പ്രകാശന് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കിണറ്റിൽ കുടുങ്ങുകയായിരുന്നു.
കടവല്ലൂരിൽ കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
