തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ രണ്ടുമാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ വെങ്കല പ്രതിമ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ്ഗോപി പറഞ്ഞു.ജൂൺ ഒമ്പതിനാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർന്നു വീണത്.മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രതിമയുടെ പുനർനിർമാണത്തിനുള്ള ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കൗൺസിൽ അംഗീകാരം നൽകിയാൽ പ്രതിമ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞിരുന്നതായി കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
14 ദിവസം കൊണ്ട് ശക്തൻ പ്രതിമ പുനർ സ്ഥാപിക്കണം; ഇല്ലെങ്കിൽ വെങ്കല പ്രതിമ പണിതു നല്കും -സുരേഷ്ഗോപി
