ഗുരുവായൂരിൽ  വിവാഹങ്ങൾ പുരോഗമിക്കുന്നു;രാവിലെ 10.40 വരെ 320 ലേറെ വിവാഹങ്ങൾ നടന്നു

ഗുരുവായൂർ:ഗുരുവായൂരപ്പ സന്നിധിയിൽ റിക്കാർഡ്  വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ദിവസമാണ് ഇന്ന്. 350 ലേറെ വിവാഹങ്ങൾ. വിവാഹങ്ങൾ  സുഗമമായി പുലർച്ചെ മുതൽ തുടങ്ങി.  രാവിലെ 10.40 വരെ 321 വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകി.320 വിവാഹങ്ങൾ  ഇതിനകം നടന്നു.വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
ദേവസ്വംഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി വിവാഹ ചടങ്ങുകളും ഭക്തരുടെ ക്ഷേത്ര ദർശനവും സുഗമമായി മുന്നേറാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *