മുണ്ടൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുന്നംകുളം:മുണ്ടൂരിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീം മകൻ മുഹമ്മദ് അഫ്താബ് (20)ആണ് മരിച്ചത്.കുന്ദംകുളം തൃശൂർ സംസ്ഥാനപാതയിൽ മുണ്ടൂർ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപം ബസ്സും അഫ്താബ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഫ്‌താബിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Leave a Reply

Your email address will not be published. Required fields are marked *