തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ:റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് പിടികൂടി,മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ രണ്ട് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്ക് റെയിൽവേ പോലീസ് പ്ലാറ്റ്ഫോമുകളിൽ പരിശോധന നടത്തിവരുന്നതിനിടെയാണ് മൂന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തെ എസ്കലേറ്ററിനടുത്ത് ഉപേക്ഷിച്ച നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തിയത്. ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് 8 പൊതികളിലാക്കിയ നിലയിൽ 9.905 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. റെയിൽവേ പോലീസ് എസ്എച്ച്ഒ തോമസ് കെ.ഓ, എസ് ഐ മാരായ മനോജ്, ജയകുമാർ, സിപിഒ മാരായ അനൂപ്,സുഖിൽ,ആർ പി എഫ് എ.എസ്ഐ മാരായ പ്രദീപ് കുമാർ, തോമസ്,എച്ച്. സിമാരായ പ്രദീപ്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *