ഗുരുവായൂർ:ലോകോത്തര പുണ്യ നഗരിയെന്നറിയപ്പെടുന്ന ഗുരുവായൂരിൽ വന്നെത്തുന്നവരെ ഇരുട്ടിലാണ് പ്രവേശന കവാടങ്ങളിൽ വരവേൽക്കുന്നത്.ഇത് അത്യന്തം തികച്ചും അധികാരികളുടെ തികഞ്ഞ അനാസ്ഥയും, അലംഭാവവും, നിരുത്തരപരവുമാണെന്ന് ഗുരുവായൂർ ഗാന്ധി ദർശന വേദി യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു.പടിഞ്ഞാറെ നടയിൽ നാലുംകൂടിയ റോഡിന്റെ കൃഷ്ണപിള്ള സ്ക്വയ്റിനടുത്തുള്ള ഹൈമാസ് ലൈറ്റുകൾ ദിവസങ്ങളായി കത്തുന്നില്ല.തൊട്ട് ദേവസ്വം വഴി വിളക്കുകളായ ലൈറ്റുകളും മറ്റുംഒന്നും തന്നെകത്തുന്നില്ല. കച്ചവടക്കാരുടെ ലൈററുകൾ മാത്രമാണ് കത്തുന്നത്.അവർകൂടി അടച്ചാൽ പരിസരത്ത് മലമൂത്രവിസർജ്ജനം വരെ ഇരുട്ടിന്റെ മറവിൽ നടത്തപ്പെടുന്നു. കിഴക്കെ നടയിലും റെയിൽവെ പ്രവേശന മേൽപ്പാലത്തിലും മിക്കപ്പോഴുംലൈറ്റുകൾ കത്താതെ നോക്കുകുത്തികളുമാണ്. ഗുരുവായൂരിൽ ഏറ്റവും തിരക്കുള്ള സമയത്താണ് ഈ അവസ്ഥ. ഇനി മഴക്കാലംകൂടി വന്നാൽ അപകടങ്ങളും നിത്യസംഭവങ്ങളാകും. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ക്രിയാത്മകമായി ഇടപ്പെട്ട് ഹൈമാസ് ലൈററുകൾ ഉൾപ്പടെ മുഴുവൻ വഴിവിളക്കുകളും പ്രകാശിപ്പിയ്ക്കുവാൻ സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർയൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജയരാജ് ഗുരുവായൂർ ,രേണുകാ മേനോൻ ,പി.സി.സുധീർ,ടി.ഡി. സത്യദേവൻ,ശ്രീദേവി ബാലൻ,എം.ഗോപിനാഥ് ,എം.മുരളി, സി.ചന്ദ്രൻ ,എം.വി.ബി ജു എന്നിവർ പ്രസംഗിച്ചു
ഗുരുപവനപുരിയുടെ പ്രവേശന കവാടങ്ങൾ ഇരുട്ടിൽ;നഗരസഭ കണ്ണ് തുറക്കണം – ഗാന്ധി ദർശന വേദി
