മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. മഹാദേവനെ കണ്ടു വണങ്ങുന്നതിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 4.30 ന് ക്ഷേത്ര നട തുറന്നതു മുതൽ ഭക്തജന തിരക്കായിരുന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മഹാദേവനും മഹാവിഷ്ണുവിനും ലക്ഷാർച്ചന, മഹാദേവന് ഭസ്മാഭിഷേകം, ശ്രീ ഭൂതബലി, എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടായി. ദീപാരാധനക്ക് ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ഗുരുവായൂർ ശശിമാരാരുടെതായമ്പക, ഭക്തി പ്രഭാഷണം, രഹ്നമുരളിയുടെ മോഹിനിയാട്ടം തുടങ്ങി കലാപരിപാടികളും ഉണ്ടായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ടിൽ 2500 ഭക്തർ പങ്കെടുത്തു. ദേവസ്വം പുതിയതായി നിർമ്മിച്ച സരസ്വതി മണ്ഡലത്തിലെ പ്രസാദ ഊട്ട് ഹാളിലും
ശ്രീ കൈലാസം ഹാളിലുമായാണ് പ്രസാദ ഊട്ടുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *