ഗുരുവായൂരിൽ ഹോട്ടലുകൾക്ക് നേരെ അക്രമം പ്രതിഷേധം: കെഎച്ച്ആർ എ

ഗുരുവായൂർ : ക്ഷേത്ര പരിസരത്തെ ഹോട്ടൽ അടക്കം നിരവധി സ്ഥാപനങ്ങൾ ആക്രമിച്ച് അടപ്പിച്ച നടപടിയെ
കെ.എച്ച്. ആർ.എ ഗുരുവായൂർ യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വൈകീട്ട് 6 മണിക്ക് ശേഷം പോലും ക്ഷേത്ര പരിസരത്തെ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കാതിരുന്ന പണിമുടക്ക് അനുകൂലികളുടെ നടപടി ഭക്തജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് കെ.എച്ച്. ആർ.എ ഗുരുവായൂർ യൂനിറ്റ് യോഗം വിലയിരുത്തി.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.നേതാക്കളായ സി.ബിജുലാൽ, ജി.കെ.പ്രകാശ്, ഒ കെ ആർ മണികണ്ഠൻ, രവീന്ദ്രൻ നമ്പ്യാർ, എൻ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *