ഗുരുപവനപുരിയിലെ ഗുണ്ടാ വിളയാട്ടം; പൊലീസിൻ്റെയും ദേവസ്വത്തിൻ്റെയും നിഷ്ക്രിയത്വം – അഡ്വ. നിവേദിത

ഗുരുവായൂർ:അതീവ സുരക്ഷാ മേഖലയായ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പോലീസ് നിഷ്ക്രിയത്വം കാട്ടിയെന്ന് ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ.ഗുരുവായൂരിലെ കടകളടിച്ച് തകർത്ത് ഗുണ്ടാസംഘങ്ങൾ  ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പണിമുടക്കിന്റെ പേരിൽ ഭക്തജനങ്ങളെ ഇത്രയും വലക്കുന്നത് ഇത് ആദ്യം .
അന്നദാന മണ്ഡപത്തിൽ ഒഴികെ ദേവസ്വത്തിന്റെ  റസ്റ്റ്‌ ഹൌസിലെ പഴയിടം രുചി റസ്റ്റോറന്റ് പോലും അടച്ചിട്ടുകൊണ്ട് ഭക്തജനങ്ങളെ വലച്ചത് എന്തുകൊണ്ട് എന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കണം. ഗുരുപവന പുരിയിൽ ഏത് ഹർത്താൽ ഉണ്ടായാലും ഭക്തജനങ്ങളെ വലയ്ക്കാതിരിക്കുവാൻ ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്ന ഭക്ഷ്യശാലകളും അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും അടച്ചിടാറില്ല.രണ്ടുമൂന്നുദിവസം തങ്ങി ഭജനം നടത്തുന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ വന്നവർക്കും ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് അന്നദാന മണ്ഡപത്തിലൂടെ ലഭ്യമാക്കി കൊടുക്കുന്ന ഭക്ഷണമല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഉണ്ടാവാറില്ല. ഇടതുമുന്നണി നേതൃത്വം നൽകുന്ന ദേവസ്വവും മുനിസിപ്പാലിറ്റിയും കേരളസർക്കാരും സ്പോൺസർ ചെയ്യുന്ന ബന്ദ് ആയതുകൊണ്ട് തന്നെ ഇപ്രാവശ്യം വളരെയധികം ഗുണ്ടായിസവും അതിക്രമവും നടത്തിക്കൊണ്ട് ജനങ്ങളിൽ
ബന്ദ്അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും നിവേദിത ആരോപിച്ചു.  ഇപ്രകാരം ഗുണ്ടായിസം നടത്താൻ ഗുരുപവനപുരിയിൽ ഇനി ആരെയും അനുവദിക്കില്ല. ഗുണ്ടാ അതിക്രമങ്ങൾ നടത്തിയ എല്ലാവർക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും. കൂടാതെ ഗുരുവായൂർ ദേവസ്വം എന്തുകൊണ്ടാണ് സ്വന്തം റസ്റ്റോറന്റ് പോലും തുറന്നു പ്രവർത്തിക്കാത്തത് എന്നുള്ളതിന് ഉത്തരം പറയണം എന്നും അവർ ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *