ചാവക്കാട് :സാർവ്വത്രിക സാന്ത്വന പരിചരണം പൊതുജന കൂട്ടായ്മയിലൂടെ എന്ന സന്ദേശമുയർത്തി
ചാവക്കാട് നഗരസഭയും ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി സാന്ത്വന പരിചരണ ദിനാചരണവും രോഗീ-ബന്ധു കുടുംബ സംഗമവും സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ എ. റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച് സലാം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട് , പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറ ബക്കർ, വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രഞ്ജിത്ത് കുമാർ, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. താലൂക്ക് ആശുപത്രി
ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ കെ. നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് ശേഷം സുനി തൊഴിയൂർ നയിച്ച നാടൻപാട്ടും, പാവറട്ടി സാൻ ജോസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, പാലയൂർ ആലപ്പാട്ട് അമ്മ ടീം അവതരിപ്പിച്ച വീരനാട്യവും,വിവിധ കലാപരിപാടികളും അരങ്ങേറി.ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, താലൂക്ക് ആശുപത്രി ജീവനക്കാർ, രോഗികളും അവരുടെ കുടുംബാംഗങ്ങളും തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
ചാവക്കാട് സാന്ത്വന പരിചരണ ദിനാചരണവും രോഗീ-ബന്ധു കുടുംബ സംഗമവും സംഘടിപ്പിച്ചു.
