അഞ്ഞൂർ :ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ജനുവരി 26 ,27 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. തിങ്കളാഴ്ച വൈകിട്ട് ദീപാരാധന, തുടർന്ന് കളമെഴുത്ത്, കളംപൂജ, അത്താഴപൂജ , പാൽക്കുടം എഴുന്നള്ളിപ്പ്, രാത്രി 7 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, വീരനാട്യം എന്നിവ ഉണ്ടാകും. ഉത്സവ ദിവസമായ 27ന് ചൊവ്വാഴ്ച കാലത്ത് വിശേഷാൽ പൂജകൾ, ഗണപതി പൂജ എന്നിവക്ക് കീർത്തി ശാന്തി മുഖ്യ കാർമ്മീകത്വം വഹിക്കാം. തുടർന്ന് തോറ്റംപാട്ട്, ഉച്ചയ്ക്ക് രണ്ടുമണിമുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് തിറ ,തെയ്യം, കരിങ്കാളി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ എഴുന്നള്ളിപ്പ് അഞ്ഞൂർ സെന്ററിൽ ഒത്തുചേർന്ന് നബീശൻപടി വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. വൈകീട്ട് അഞ്ചിന് പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി ഏഴുമണിക്ക് ദീപാരാധന, 7. 30ന് തൃശ്ശൂർ ജനനയന അവതരിപ്പിക്കുന്ന ഫോക്ക് ഈവ് എന്നിവ ഉണ്ടാകും. പരിപാടികൾക്ക് കെ.എ പുഷ്കരൻ, പി.കെ സജീവൻ, പി.എം ബിജു ,പി ആർ പ്രഭാത് തുടങ്ങിയവർ നേതൃത്വം നല്കും
ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും.
