ചങ്ങരംകുളത്ത് കെട്ടിടത്തിൽ നിന്ന് വീണ് തിയറ്റർ ഉടമ മരിച്ചു

ചങ്ങരംകുളം:കെട്ടിടത്തിൽ നിന്ന് വീണ് തിയറ്റർ ഉടമ മരിച്ചു. മുക്കം അഭിലാഷ് തിയറ്റർ അടക്കം നിരവധി തിയറ്ററുകളുടെ ഉടമയും മുക്കം സ്വദേശിയുമായ കിഴക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടൻ – 75) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. എറണാംകുളത്ത് തിയറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ ജോസഫ് ചങ്ങരംകുളത്ത് സുഹൃത്തിനെ കാണാനായി ഇറങ്ങിയിരുന്നു.ഇവർ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *