നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരണപ്പെട്ടു

ഗുരുവായൂർ:സിനിമാനടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരണപ്പെട്ടു.
പത്തനംതിട്ട ഏനാത്ത് വച്ച് ഇന്ന് പുലർച്ചെ കാറും വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് അപകടം.
ഏറ്റവും പുതിയ പടമായ മോഹിനിയാട്ടത്തിൽ അടക്കം നൂറിലധികം പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സന്തേഷ് നായരെയും ഭാര്യയേയും പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് നായർ മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് നായർ ഏറെ കാലമായി ഗുരുവായൂർ കേട്ടപ്പടി ഇരിങ്ങപ്പുറത്താണ് താമസം

Leave a Reply

Your email address will not be published. Required fields are marked *