നാടും നഗരവും ഒരുങ്ങി…അഞ്ഞൂർ പാർക്കാടി പൂരം ഇന്ന്

വടക്കേക്കാട്:തലയെടുപ്പുള്ള ഗജവീരന്മാരും പ്രസിദ്ധരായ മേള പ്രമാണിമാരും വിവിധങ്ങളായ കലാരൂപങ്ങളും പൂരപ്രേമികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്ന
അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഇന്ന്.രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക്
ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മീകത്വം വഹിക്കും. തോട്ടപ്പായ മന സജീഷ് നമ്പൂതിരി സഹകാർമ്മീകനാവും.
തുടർന്ന് കലം കരിക്കൽ ചടങ്ങ്, ഉച്ചതിരിഞ്ഞ് 3.ന് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ
നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റും.3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി തുടങ്ങിയ ദേശങ്ങളിലെ പ്രാദേശിക പൂരങ്ങൾ പാർക്കാടി പാടത്ത് അണിനിരക്കും. 5.45 ന് പാണ്ടിമേളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് പാമ്പാടി രാജൻ,പുതുപ്പള്ളി കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ചെർപ്പുളശ്ശേരി അനന്ത പത്മനാഭൻ,പുതുപ്പള്ളി സാധു തുടങ്ങി അമ്പതോളം ആനകൾ അണിനിരക്കും.വൈകീട്ട് 6.45 ന് പകൽ പൂരം സമാപനം. തുടർന്ന് വടക്കൻ വാതിക്കൽ നാടൻ കലാരൂപങ്ങളുടെ വരവ്.രാത്രി 9 ന് അഞ്ഞൂർകുന്ന് യുവജന ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ
പാറമേക്കാവ് അഭിഷേകിൻ്റെ നേതൃത്വത്തിൽ 101ൽ പരം മേളകലാകാരന്മാർ അണിനിരക്കുന്ന നടപ്പുരമേളം അരങ്ങേറും.തിങ്കളാഴ്ച പുലർച്ചെ 2.30 ന് ദേവസ്വം പൂരം എഴുന്നള്ളിപ്പ്.ദേശപൂരങ്ങളുടെ വരവ്, 4.30 ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രം കോമരം രാജേഷ് കുട്ടൻഞ്ചേരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പ്രധാന ചടങ്ങായ പൊങ്ങിലിടിയോടുകൂടി ഇത്തവണത്തെ പൂരത്തിന് സമാപനം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *