ഗുരുവായൂർ: ചിന്മയാനന്ദ സ്വാമിജിയുടെ 110-ാമത് ജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂർ ചിന്മയാ മിഷൻ സെന്ററിൽ ആഘോഷിച്ചു. അഷ്ടോത്തര അർച്ചന, ഹനൂമാൻ ചാലിസ, സമ്പൂർണ്ണ ശ്രീമദ് ഭഗവത് ഗീതാ പാരായണം എന്നിവ നടന്നു.ജയന്തി ആഘോഷം ഗുരുവായൂർ ചിന്മയാ മിഷൻ സെന്റർ പ്രസിഡണ്ട് പ്രൊഫ. എൻ. വിജയൻ മേനോൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുദേവ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടികൾക്ക് ചിന്മയാ മിഷൻ സെക്രട്ടറി സി. സജിത് കുമാർ, ദേവി ഗ്രൂപ്പ് കോർഡി നേറ്റർ എം.ഹേമ, ഉഷ, നിർമ്മല പണിക്കർ എന്നിവർ നേതൃത്വം നൽകി.
ചിന്മയാനന്ദ ജയന്തി ആഘോഷം
