ഗുരുവായൂർ: ക്ഷേത്രത്തിൽ മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 53906162
രൂപ. 2കിലോ 115ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണവും 13കിലോ 130ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 67 കറൻസിയും നിരോധിച്ച ആയിരം രൂപയുടെ 9കറൻസിയും അഞ്ഞൂറിൻ്റെ 42 കറൻസിയും ലഭിച്ചു.എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാര വരവ്
2.56ലക്ഷം രൂപ.ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
256933രൂപ ലഭിച്ചു.സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.39 കോടിരൂപ
