ബ്ലാങ്ങാട് ബീച്ചിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ   ഉദ്ഘാടനം

ചാവക്കാട്:എം.എൽ.എ എൻ കെ അക്‌ബറിൻ്റെ പ്രത്യേക ഫണ്ടിൽ നിന്ന് അനുവദിച്ച 3,70,000 രൂപ വിനിയോഗിച്ച് ചാവക്കാട്  നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ  വാർഡ് 23 ൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  എൻ കെ അക്ബർ എം.എൽ എ  നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എൻജിനീയർ ടോണി സി .എൽ പദ്ധതി വിശദീകരണം നടത്തി.വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്,നഗരസഭ കൗൺസിലർമാർ, പൊതുജനങ്ങൾ ,ഡി ടി പി സി ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.വാർഡ് കൗൺസിലർകബീർ പി.കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *