കുന്നംകുളം പന്തല്ലൂരില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വെള്ളിത്തുരുത്തി മടപ്പാട്ട്പറമ്പില്‍ അഷ്കറിന്റെ മക്കളായ മഷിത(9), അസ്നത്ത് (13) എന്നിവരാണ് മരിച്ചത്. പന്തല്ലൂര്‍ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിലാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ ദുരന്തം ഉണ്ടായത്. പിതാവിനോടൊപ്പം അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികള്‍ കാലില്‍ പറ്റിയ അഴുക്ക് കഴുകിക്കളയാനാണ് പാറക്കുളത്തില്‍ ഇറങ്ങിയത് എന്നാണ് സൂചന. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. മഷിതയുടെ മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലും,അസ്നത്തിന്റെ മൃതദേഹം മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം ഫയര്‍ഫോഴ്സ് ഓഫീസര്‍ വൈശാഖിന്റെ നേതൃത്വത്തില്‍ എഫ് ആര്‍മാരായ രഞ്ജിത്ത്, ലൈജു എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
Related Posts
പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ.ധന്യ
- Ramesh Chembil
- September 28, 2024
- 0
ചാവക്കാട്:പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ.ധന്യ.അക്കിക്കാവ് പിഎസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസേർച്ചിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി […]
അന്തരിച്ചു
- Ramesh Chembil
- July 16, 2024
- 0
വടക്കേകാട്:മുതിർന്ന സിപിഎം നേതാവ് അഞ്ഞൂർ നമ്പീശൻ പടി ആത്രപ്പുള്ളി നാരായണൻ (75) അന്തരിച്ചുമുൻ വടക്കേകാട് ഗ്രാമ പഞ്ചായത്ത് അഗം,സിപിഎം മുൻ ഏരിയ കമ്മറ്റി അംഗം,ലോക്കൽ സെക്രട്ടറി, ഞമനേങ്ങാട് തിയറ്റർ വില്ലേജ് ചെയർമാൻ എന്നീ നിലകളിൽ […]
ആനന്ദ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; ആനക്കേട്ട വികസനത്തിന് മൂന്ന് കോടിനല്‍കി
- admin
- April 2, 2026
- 0
ഗുരുവായൂർ:അറിലയൻസ് ‘ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം.അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ […]
