കുംഭഭരണി കഴിഞ്ഞ വടക്കേകാട് കപ്ലിയങ്ങാട് പാടശേഖരം പ്രവാസി സേവാമിത്ര പ്രവർത്തകർ ശുചീകരിച്ചു

വടക്കേക്കാട്:നാല് ദിവസത്തെ കുംഭഭരണി മഹോത്സവത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങളാലും ചപ്പുചവറുകൾ നിറഞ്ഞു കിടന്നിരുന്ന വടക്കേകാട് കപ്ലിയങ്ങാട് പാടശേഖരം ഇക്കുറിയും പ്രവാസി സേവാമിത്ര പ്രവർത്തകർ ശുചീകരിച്ചു. തുടർച്ചയായി ഇത് രണ്ടാമത്തെ വർഷമാണ് സേവാ മിത്ര പ്രവർത്തകർ സ്വച്ഭാരത്‌ നടത്തുന്നത്.അമ്പതോളം ചാക്ക് അജൈവ മാലിന്യങ്ങൾ ശേഖരിച്ചു.ഇവ ഹരിത കർമ്മ സേനക്ക് കൈമാറുമെന്ന് പ്രവർത്തകർ പറഞ്ഞു.രാവിലെ 9 മുതൽ തുടങ്ങിയ ശുചീകരണം ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് കഴിഞ്ഞത്. പന്ത്രണ്ടോളം പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

കുംഭഭരണി കഴിഞ്ഞ വടക്കേകാട് കപ്ലിയങ്ങാട് പാടശേഖരം പ്രവാസി സേവാമിത്ര പ്രവർത്തകർ ശുചീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *