എരുമപ്പെട്ടിയിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര; സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു

എരുമപ്പെട്ടി:കടങ്ങോട് റോഡ് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര. സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ, ബീഫ് എന്നിവയുടെ വിവിധ വിഭവങ്ങൾ പാർസലായി നൽകുന്ന സ്ഥാപനമാണ് ഏദൻസ് ഫുഡ് ടെയ്ക്ക് എവേ എന്ന സ്ഥാപനം. കാറ്ററിംഗ് ഏജൻസിയായ ഇവർ മറ്റൊരു സ്ഥലത്തു നിന്ന് ഭക്ഷണം പാചകം ചെയ്ത് ഇവിടെ കൊണ്ടുവന്ന് വീണ്ടും ചൂടാക്കി വില്പന നടത്തുകയാണ് പതിവ്. ഭക്ഷണ സാധനങ്ങൾ ശരിയായ വിധത്തിൽ മൂടിവെക്കാറില്ലെന്നും പരാതിയുണ്ട്. ഇന്നലെ രാത്രിയിൽ എരുമപ്പെട്ടി സ്വദേശിനി ഷെമീറ എന്ന വീട്ടമ്മ വാങ്ങിയ ബീഫ് റോസ്റ്റിലാണ് വെന്ത രീതിയിലുള്ള പഴുതാരയെ കണ്ടത്. പോറോട്ടയും ബീഫ് റോസ്റ്റും വാങ്ങി കുട്ടികൾ കഴിക്കുമ്പോഴാണ് പഴുതാരയെ കണ്ടതെന്ന് ഷെമീറ പറയുന്നു. തുടർന്ന് ആരോഗ്യ വകുപ്പിൽ വിവരമറിയിക്കുകയും എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്, ജെ.എച്ച്.ഐ സി.ജി ജോസഫ് എന്നിവർ സ്ഥലത്തെത്തി സ്ഥാപനം അടയ്ക്കുവാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷ വകുപ്പ് കുന്നംകുളം സർക്കിൾ ഓഫീസർക്കും ഷെമീറ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *