കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിക്ക് തുടക്കം: നിർമ്മാണ ഉദ്ഘാടനം എൻ കെ. അക്ബർ എം എൽ എ  നിർവ്വഹിച്ചു

ഗുരുവായൂർ:കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതി (2023-24) പ്രകാരം എം.എൽ. എ ശിപാർശ്ശ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗുരുവായൂർ നഗരസഭ  41-ാം വാർഡിലെ കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ, എൻ കെ. അക്ബർ നിർവ്വഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് കൗൺസിലർ ദിവ്യ സജി സ്വഗതം ആശംസിച്ചു. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം എക്സി. എൻജിനീയർ സതീദേവി പദ്ധതി വിശദീകരണം നടത്തി. കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ സൂര്യഭായിയുടെ മകൾ ദിവ്യ നഗരസഭ ചെയർമാന് ആധാരം കൈമാറി. കൗൺസിലർ അജിത ദിനേശൻ, നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ ടി.ടി.ശിവദാസൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗുരുവായൂർ നഗരസഭ പട്ടികജാതി  വികസന ഓഫീസർ അഞ്ജിത അശോക് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *