പാലപ്പെട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു  മറിഞ്ഞു യുവാവ് മരിച്ചു.പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശി തോപ്പിൽ മുനാസ് ആണ് മരിച്ചത്

പുന്നയൂർക്കുളം:പാലപ്പെട്ടി കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ടു  മറിഞ്ഞു യുവാവ് മരിച്ചു.പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശി തോപ്പിൽ മുനാസ് ആണ് മരിച്ചത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ 
കാപ്പിരിക്കാട് സെന്ററിൽ ഇന്ന് പുലർച്ചെ 3 ഓടെയാണ് അപകടം നടന്നത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുനാസിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത്ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി
തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *