ഗുരുവായൂർ: ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ സുഗമമാക്കാൻ പുതിയ കറൻസി എണ്ണൽ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചത്. പത്തു മുതൽ 500 രൂപാ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന നോട്ടെണ്ണൽ യന്ത്രത്തിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നിർവ്വഹിച്ചു. ക്ഷേത്രം ഭണ്ഡാരം കൗണ്ടിങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, സി.എഫ്.ഒ കെ.പി. സജിത്ത്,ഡി.എ മാരായ പി.മനോജ് കുമാർ, കെ.ഗീത, കെ.എസ്.മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
Related Posts
ഡോ.അലക്സാണ്ടർ അന്തരിച്ചു
- Ramesh Chembil
- September 18, 2024
- 0
കുന്നംകുളം:പഴയ കാല അഞ്ഞൂർ മാർ കുറിലേസ് ആശുപത്രിയിലെ ഡോക്ടറായിരുന്ന അലക്സാണ്ടർ അന്തരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നറിയുന്നു. ചിറ്റഞ്ഞൂരിൽ ക്ലിനിക്ക് നടത്തി വരികെയാണ് അന്ത്യം. കുന്നംകുളം കാണിപ്പയ്യൂർ റേഡിലാണ് താമസം.
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം തുടങ്ങി
- Ramesh Chembil
- July 4, 2025
- 0
ഗുരുവായൂർ:ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം രാവിലെ ഏഴു മണിക്കാരംഭിച്ചു. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം.പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 12 ശനിയാഴ്ച മുതൽ ആരംഭിക്കും. […]
പഞ്ചാരിയിൽ പെരുക്കാൻ സരസ്വതികലാകേന്ദ്രത്തിലെ കുരുന്നുകൾ; അരങ്ങേറ്റം ഞായറാഴ്ച
- admin
- September 26, 2025
- 0
അഞ്ഞൂർ:പ്രശസ്ത കലാ പരിശീലന കേന്ദ്രമായ അഞ്ഞൂർ പൂങ്ങാട്ടുമന സരസ്വതി കലാകേന്ദ്രത്തിലെ കുരുന്നുകൾ അവർ സ്വായത്തമാക്കിയ വാദ്യകലയെ അരങ്ങത്തേക്ക് എത്തിക്കുന്നു. വാദ്യ കലാകാരൻ ഇരിങ്ങപ്പുറം ബാബുവിൻ്റെ ശിഷ്യനും കലാകേന്ദ്രത്തിലെ അദ്ധ്യാപകനുമായ നിഖിൽ പാവറട്ടിയുടെ കീഴിൽ ചെണ്ട […]
