ഓൺലൈൻ ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

കുന്നംകുളം:ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കുന്നംകുളം ടൗണ്‍ വെസ്റ്റ് യൂണിറ്റ് നടത്തിയ ഓൺലൈൻ ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.
പുതുവര്‍ഷത്തോടനുബന്ധിച്ച്
ക്രിസ്മസ് കാഴ്ചകള്‍ എന്ന വിഷയത്തിൽ കുന്നംകുളം മേഖലയിലെ അംഗങ്ങള്‍ക്കായിരുന്നു മത്സരം. മഹേഷ് ചെറുവത്താനി(ഒന്നാം സ്ഥാനം),വിബിന്‍ ബാലകൃഷ്ണന്‍,സുനില്‍ വൈലത്തൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കുന്നംകുളം വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പി.എം. മിന്‍ഹാസ് ചെയര്‍മാനായും എൻ. എം നൗഷാദ് സെക്രട്ടറിയും, മേഖല ഫോട്ടോഗ്രഫി കോര്‍ഡിനേറ്റര്‍ പ്രവീണ്‍ പോള്‍ കണ്‍വീനറായുമുള്ള സമിതിയാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *