കുന്നംകുളം പന്തല്ലൂരിൽ 5 വയസ്സുകാരി പനി ബാധിച്ച് മരിച്ചു

കുന്നംകുളം:പന്തല്ലൂരിൽ 5 വയസ്സുകാരി പനി ബാധിച്ച് മരിച്ചു.
പന്തല്ലൂർ കോച്ചൻ വീട്ടിൽ രാജേഷ് – പ്രിയ ദമ്പതികളുടെ മകൾ 5 വയസുള്ള അഥിതി കൃഷ്ണ‌യാണ് മരിച്ചത്. പനിയെ തുടർന്ന്
തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
രണ്ട് ദിവസം മുമ്പ് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ കുഞ്ഞിൻ്റെ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *