കുന്നംകുളം: ചൊവ്വാഴ്ച വിവാഹിതനാകേണ്ട ചൊവ്വന്നൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു.ചൊവ്വന്നൂർ വിളക്കും തറയ്ക്കു സമീപം താമസിച്ചിരുന്ന ചന്ദ്രൻ മകൻ അരുൺ (30) ആണ് മരിച്ചത്.ഇവർ അക്കിക്കാവിൽ വാടകവീട്ടിലാണ് താമസം. ഇവിടെ വെച്ചാണ് സംഭവം. ഇന്ന് രാവിലെ മുറിയിൽ അരുണിനെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നാളുകളായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. പന്തല്ലൂർ പൂരത്തിനു ശേഷം 30 ന് അരുണിന്റെ വിവാഹം നടക്കേണ്ടതയിരുന്നു. മരണത്തെ തുടർന്ന് നൻപൻസിന്റെ പൂരാഘോഷ പരിപാടികൾ മാറ്റിവെച്ചു.മൃത്ദേഹം പോസ്റ്റ്മോർട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related Posts
ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി
- Ramesh Chembil
- July 24, 2025
- 0
ഗുരുവായൂർ:കർക്കിടകവാവിനോടനുബന്ധിച്ച് ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രകുള പരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9.30 വരെ നീണ്ട് നിന്ന ബലിതർപ്പണത്തിന് […]
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡല കാല പകൽപ്പാനക്ക് ആരംഭമായി
- admin
- November 19, 2025
- 0
ഗുരുവായൂർ:തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡല കാല 41 ദിനം മുഴുവൻനീണ്ട് നിൽക്കുന്ന പകൽപ്പാനക്ക് ആരംഭമായി.മദ്ധ്യ കേരളത്തിൽ താന്ത്രിക — ആചാര-അനുഷ്ഠാന നിറവോടെ ചിട്ടയോടെ പകൽപ്പാന നടത്തി പോരുന്ന ക്ഷേത്രങ്ങളിൽ അര നൂറ്റാണ്ടോളമായി മുന്നിൽ നിൽക്കുന്ന തിരുവെങ്കിടാചലപതി […]
വടക്കേക്കാട് കല്യാണ ഓട്ടത്തിനെത്തിയ ട്രാവലർ ഡ്രൈവറെ അക്രമിച്ചു;വാഹനം അടിച്ചു തകർത്തു
- Ramesh Chembil
- January 29, 2024
- 0
കുന്നംകുളം:വടക്കേക്കാട് കല്യാണ ഓട്ടത്തിന് വിളിച്ച ട്രാവലർ ഡ്രൈവറെ ആക്രമിച്ചു. ഇയാളുടെ വാഹനം അടിച്ചു തകർത്തതായി പരാതി.വടക്കേക്കാട് സ്വദേശി വെള്ളക്കട വീട്ടിൽ നിഖിലി(31) നാണ് മർദ്ദനമേറ്റത്.ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വൈലത്തൂരിൽ നിന്നും എരുമപ്പെട്ടിയിലേക്ക് വിവാഹ […]
