തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡല കാല പകൽപ്പാനക്ക് ആരംഭമായി

ഗുരുവായൂർ:തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡല കാല 41 ദിനം മുഴുവൻനീണ്ട് നിൽക്കുന്ന പകൽപ്പാനക്ക് ആരംഭമായി.മദ്ധ്യ കേരളത്തിൽ താന്ത്രിക — ആചാര-അനുഷ്ഠാന നിറവോടെ ചിട്ടയോടെ പകൽപ്പാന നടത്തി പോരുന്ന ക്ഷേത്രങ്ങളിൽ അര നൂറ്റാണ്ടോളമായി മുന്നിൽ നിൽക്കുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദിവ്യ മഹിമയിലുള്ള ദേവീസ്തുതപ്രസ്തുത പാനക്ക് മണ്ഡല കാലാരംഭദിനത്തിൽ ഭക്തിനിർഭരമായി തുടക്കം കുറിച്ചു. മണ്ഡലകാല 41 ദിനങ്ങളിലും ക്ഷേത്രത്തിനകത്ത് പാട്ട് പന്തലിൽ പത്മമിട്ട കളം വരച്ച് കുരുത്തോലയിലും, വാഴപ്പോളയിലും പന്തലൊരുക്കി പൂജയ്ക്കൊപ്പം ചുവട് നൃത്തവും, പാട്ടും വാദ്യതാളമേളങ്ങളോടെ, ദേവീസ്തുതി പാന പാട്ടുകളിലൂടെ ദേവി ചൈതന്യം ആവാഹിച്ച് പ്രാപ്ത്യനായ പൂജാകർമ്മിയിലൂടെ അനുബന്ധ അനുഷ്ഠാനചടങ്ങുകളിലൂടെഏറെ നേരംനീണ്ട് നിൽക്കുന്ന വിത്യസ്ത പൂജാവിധികളോടെ എന്നും സായംസന്ധ്യയിൽ തുടങ്ങീ രണ്ടര മണിക്കൂർ പൂർത്തികരിച്ചതിന് ശേഷമാണ് ദിനം പ്രതി വെള്ളരി പൂജ എന്ന് കൂടി അറിയപ്പെടുന്ന പാന സമാപിക്കുക. വിശഷ്ടമായി ഭക്തർ ശീട്ടാക്കുമ്പോൾ തായമ്പക, കേളി, അന്നദാനം എന്നിവയും പാനയോടൊത്ത് നടത്തി പോരുന്നുമുണ്ട്. 41 ദിനമണ്ഡല കാല സമാപന ദിനത്തിൽ ക്ഷേത്രത്തിൽ നടക്കന്ന ചെറു താലപ്പൊലി മഹോത്സവത്തിൽ ക്ഷേത്ര കോമരം കൂടി പങ്കെടുത്ത് പൂജ കാരനോടൊപ്പം കർമ്മിയായാണ് പകൽപ്പാനയുടെ 41 ദിന പരിസമാപ്തി കുറിച്ച ശേഷം ഭക്തി സാന്ദ്രമായി ഡിസ: 27ന് സമാപിക്കുക. വിശിഷ്ട വാദ്യ,പാന കലാകാരന്മാരായ ഗുരുവായൂർ ജയ പ്രകാശ്,ഉണ്ണികൃഷ്ണൻ എടവന ,ശ്യാമളൻ കണ്ണത്ത്,ഷൺമുഖൻ തെച്ചിയിൽ,ഇ. ദേവീദാസൻ , കണ്ണൻ തെച്ചിയിൽ , രാജു കോക്കൂർ, ടി.ശിവൻ, എന്നിവരാണ് പാനക്ക്ദിനംപ്രതി നേതൃത്വം നൽക്കുന്നത്. ശ്രേഷ്ഠമായ ഭഗവതി സേവയായിഅറിയപ്പെടുന്നപകൽപ്പാന ശീട്ടാക്കുന്നതിനും, അറിയുന്നതിനുമായി 0487- 2555394 നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്

Leave a Reply

Your email address will not be published. Required fields are marked *