പരിശുദ്ധ കാട്ടുമങ്ങാട്ട് ബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

അഞ്ഞൂർ:രണ്ട് ദിവസങ്ങളിലായി
തൊഴിയൂർ സെൻറ് ജോർജ് ഭദ്രാസന ഇടവക ദേവാലയത്തിൽ നടന്നു വന്നിരുന്ന മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 222-ാം ഓർമ്മപ്പെരുന്നാൾ സമാപിച്ചു.രാവിലെ പ്രഭാത നമസ്കാരം, സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ്  മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാന, പ്രദക്ഷിണം പരിശുദ്ധന്റെ കബറിങ്കൽ ധൂപ പ്രാർത്ഥന, ആശീർവാദം എന്നിവ നടന്നു. തുടർന്ന് നടന്ന സമൂഹ സദ്യയിൽ
അയ്യായിരത്തോളം പേർ പങ്കാളികളായി.ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് ചെവ്വാഴ്ച വൈകീട്ട് കുന്നംകുളം സെൻറ് തോമസ് (കുന്നത്തെ) പള്ളിയിൽനിന്ന് തൊഴിയൂരിലെ പരിശുദ്ധ ബാവായുടെ കബറിങ്കലേക്ക് നടന്ന പദയാത്ര അഞ്ഞൂർ ബഹനാൻ ചാപ്പലിൽ സംഘമിച്ച് സഭ തീർത്ഥാടന കേന്ദ്രമായ തൊഴിയൂർ സെൻറ് ജോർജ് ഭദ്രാസന ഇടവകദേവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് സന്ധ്യാനമസ്കാരവും കബറിങ്കൽ ധൂപ പ്രാർത്ഥനയും അത്താഴസദ്യയും ഉണ്ടായി.ചടങ്ങുകൾക്ക് സംഘാടകരായ ഇടവക വികാരി ഫാ.തോമസ് കുരിയൻ,ഇടവക സെക്രട്ടറി വിവേക് വടക്കൻ, ഇടവക ട്രഷറർ റെജി കുണ്ടുകുളങ്ങര,സഭാ അൽമായ ട്രസ്റ്റി ഗീവർ മാണി,സഭാ സെക്രട്ടറി ബിനോയ് പി മാത്യു എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *