ഗുരുവായൂർ:ഭക്തസഹസ്രങ്ങൾക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞ് ഗുരുവായൂരപ്പൻ സ്വർണക്കോലത്തിലെഴുന്നള്ളി, ഗ്രാമ പ്രദക്ഷിണത്തിനായി ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആ ത്മനിർവൃതിയടഞ്ഞു.അമ്പാടി കണ്ണന് നൂറുകണക്കിന് നിറ പറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കിയാണ് ഭ ക്‌തർ വരവേറ്റത്.സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക ശേഷമായിരുന്നു അഞ്ചാനകളുടെ അകമ്പടിയിലുള്ള പുറ ത്തേക്കെഴുന്നള്ളത്ത്. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കൊടിമരച്ചുവട്ടിലായിരുന്നു ഇന്നലെ ദീപാരാധന. വർഷത്തിൽ പള്ളിവേട്ട,ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് ശ്രീകോവിലിനു പുറത്ത് ദീപാരാധന നടക്കുന്നത്. മേൽശാ ന്തിക്കു പകരം ശാന്തിയേറ്റ കീഴ്‌ശാന്തി മേലേടം പത്മനാഭൻ നമ്പൂതിരിയാണ് ദീപാരധന നിർവഹിച്ചത്. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് മേൽശാന്തിക്ക് പകരം കീഴ്ശാ ന്തിമാർക്ക് ദീപാരാധന നിർവഹിക്കാൻ അവകാശമുള്ളത്.തുടർന്ന് സ്വർണക്കോലം ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ദേവസ്വത്തിലെ ലക്ഷണമൊത്ത കൊമ്പൻ ഇന്ദ്രസെൻ ശിരസ് നമിച്ച് സ്വർണക്കോലമേറ്റി. ഈസമയം ക്ഷേത്രത്തിന് പുറത്ത് തൊഴുകൈകളോടെ തടിച്ചുകൂടിയിരുന്ന ഭ ക്തസഹസ്രങ്ങൾ നാരായണനാമധ്വനികളാൽ അന്തരീക്ഷം ഭക്തി സാന്ദ്രമാക്കി. കൊമ്പൻമാരായ വലിയ വിഷ്ണു, ചെന്താമരാക്ഷൻ, ദാമോദർദാസ്, കൃഷ്ണനാരായണൻ എന്നീ ആനകൾ ഇടംവലം അണിനിരന്ന് എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. കൃഷ്ണനാട്ടം കലാകാരൻമാർ ആയോധന വേഷം ധരിച്ച് വാളും പരിചയുമായി ചുവട് വച്ചതോടെ പഞ്ചാരിമേളത്തിന് കോലമർന്നു. നുറുകണക്കിന് വാദ്യകലാ കാരൻമാർ അണിനിരന്ന മേളത്തിന് മേളപ്രമാണി പെരുവനം കുട്ടൻമാരാർ അമരക്കാരനായി.വിസ്‌തരിച്ച പാണ്ടിമേളത്തിന് മുന്നിൽ കൊടിക്കൂറകൾ, തഴകൾ, സൂര്യമറകൾ, ഭജനസംഘം എന്നിവയും ഒപ്പം അണിനിരന്നു. എഴുന്നള്ളിപ്പിന് മുന്നിൽ ഓതിക്കൻ ഗ്രാമബലിയർപ്പിച്ച് നടന്നു. വെള്ളിവിളക്കുകളുമായി കഴകക്കാർ വഴിയൊരുക്കി. എഴുന്നള്ളിപ്പ് കുള പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രത്തിനകത്തേക്കു മടങ്ങിയതോടെ ഭഗവാന്റെ ഗ്രാമപ്രദക്ഷിണം പൂർത്തിയായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്,ചെങ്ങറ സുരേന്ദ്രൻ, അഡ്‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും ഭക്തരും നിറപറയും നിലവിളക്കും ഒരുക്കി എഴുന്നള്ളിപ്പിനെ സ്വീകരിച്ചു..
വീഡിയോസ് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു.
