തൃശൂർ:കുന്നംകുളം മേഖലയിൽ ഭീതി ഉയർത്തിക്കൊണ്ട് ഭൂമി കുലുങ്ങി. കുന്നംകുളം, വേലൂർ, മുണ്ടൂർ എന്നീ മേഖലയിലാണ് പ്രകമ്പനം ഉണ്ടായത്.ഇന്ന് രാവിലെ 8.15 നാണു 3 സെക്കൻഡ് ഓളം നീണ്ടുനിന്ന ഭൂമികുലുക്കം ഉണ്ടായത്. വലിയ ശബ്ദത്തോടെയുള്ള പ്രകമ്പനം ആണ് ഉണ്ടായത്.എവിടെ നിന്നും അപകടം അറിവായിട്ടില്ല. പലരും പരിഭ്രാന്തനായി വീടിന് പുറത്തേക്ക് ഓടി. ജില്ലാ ഭരണകൂടം പ്രഭവകേന്ദ്രത്തെ കുറിച്ച് അന്വേഷണം തുടങ്ങി
കുന്നംകുളം മേഖലയിൽ നേരിയ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ
