ഗുരുവായൂർ:പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിക്ക് ദ്വാദശി പണ സമർപ്പണത്തോടെ പരിസമാപ്തി. ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു മടങ്ങി.നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയോടെയാണ് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ആദ്യം ദ്വാദശി പണ സമർപ്പണം നടത്തി.തുടർന്ന് ഏഴ് മണിയോടെ ദ്വാദശി ഊട്ട് ആരംഭിച്ചു.ദ്വാദശി പണ സമർപ്പണം കഴിഞ്ഞ് നട അടക്കുന്ന ഒമ്പത് വരെ ഊട്ട് നടന്നു.കാളൻ,ഓലൻ, എരിശേരി,മോര്,വറുത്തുപ്പേരി, പപ്പടം,നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചു പിഴിഞ്ഞ പായസം എന്നിവയായിരുന്നു ദ്വാദശി ഊട്ടിലെ വിഭവങ്ങൾ.വൈകീട്ട് 3.30 ന് ക്ഷേത്ര നട തുറന്നാൽ പതിവ് ദർശനം തുടരും.ഏകാദശി ദിവസമായ
ഇന്നലെ രാത്രി നറുനെയ് ശോഭയിലായിരുന്നു ഭഗവാൻ. പതിനായിരത്തിലേറെ ചുറ്റു വിളക്കുകളിൽ നറുനെയ് ദീപം തെളിയിച്ചതോടെ ഭക്തി പ്രഭാവലയത്തിലായിരുന്നു ഗുരുപവനപുരി
