പുന്നയൂർക്കുളം: ചമ്മന്നൂർ മാഞ്ചിറക്കൽ പാലം തകർച്ചയിൽ.പാറേമ്പാടം ആറ്റുപുറം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് പണി നടക്കുമ്പോൾ തന്നെ നാട്ടുകാരും അന്നത്തെ ജനപ്രതിനിധി കുഞ്ഞിമൊയ്തുവും ചേർന്ന് റോഡുകളിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയിരുന്നു. താൽക്കാലികമായി റോഡ് പണി നിർത്തിവെക്കുകയും ചെയ്തിരുന്നു.എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ ഉള്ളവരുടെ ഇടപെടൽ മൂലം റോഡ് പണി നടത്തുകയായിരുന്നു. റോഡിൽ പഴയ പാലത്തിൻ്റെ മുകളിൽ തന്നെ ടാർ ചെയ്തതാണ് ഇപ്പോൾ ഇടിയാൻ കാരണം. പാലം പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് വകവയ്ക്കാതെ റോഡ് പണി ചെയ്തതാണ് പാലം തകരാൻ പ്രധാനകാരണമെന്ന് നാട്ടുകാർ പറഞ്ഞു
ചമ്മന്നൂർ മാഞ്ചിറക്കൽ പാലം തകർച്ചയിൽ; അപകടഭീതിയിൽ യാത്രക്കാർ
