പുന്നയൂർ: ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ 61-ാം നമ്പർ
അങ്കണവാടിക്ക് സൗജന്യമായി സ്ഥലം ലഭിച്ചു.പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ രാജീവാണ് മൂന്ന് സെൻ്റ് ഭൂമി സൗജന്യ മായി നല്കിയത്. രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രനെ ഏൽപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.സി.ബാലകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ അനിതാ സുരേഷ്, സിപിഐഎം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി.എം. വിക്രമൻ,അങ്കണവാടി വർക്കർ വി.സി.തങ്കമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുന്നയൂരിൽ അങ്കണവാടിക്ക് സൗജന്യമായി ഭൂമി നൽകി
