പുന്നയൂർക്കുളം:പുണ്യ റമദാൻ വിശുദ്ധ മാസത്തെ വരവേറ്റു കൊണ്ട് പുന്നയൂർക്കുളം രാമരാജ സ്കൂളിൽ “റംസാൻ നിലാവ്” ആഘോഷിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വിനികുമാർ അദ്ധ്യക്ഷത വഹിച്ചു. രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രഭാഷകനായ ,
അബ്ദുൽ മാജിദ് പുണ്യ റമദാൻ മാസത്തിന്റെയുംനോമ്പിന്റേയും സന്ദേശം വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾക്കായുള്ള ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ടി.പി ഉണ്ണി നിർവഹിച്ചു. വിനോദിനിയമ്മ എഡ്ര്യൂക്കേഷ്ണൽ ട്രസ്റ്റ് സെക്രട്ടറി കെ.എം പ്രകാശൻ ചടങ്ങിൽ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ. എ കബീർ നന്ദി പറഞ്ഞു
രാമരാജ സ്കൂളിൽ റംസാൻ നിലാവ്
