ഇരിഞ്ഞാലക്കുട: മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ കത്തികുത്ത്.കുത്തേറ്റ് യുവാവ് മരിച്ചു. അരിമ്പൂർ വെളുത്തൂർ സ്വദേശി ചുള്ളിൻപ്പറമ്പിൽ അക്ഷയ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം, യുവാക്കൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു
ഇരിങ്ങാലക്കുട മൂർക്കനാട് ക്ഷേത്ര ത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ കത്തികുത്ത്;ഒരാൾ മരിച്ചു,അഞ്ചോളം പേർക്ക് ഗുരുതര പരുക്ക്
